പാനൂർ:
കേരള സ്റ്റേറ്റ് പെൻഷനേർസ് സംഘ് പാനൂർ ബ്ലോക്ക് കമ്മിറ്റി യുടെ നേതൃത്വത്തിൽ പെൻഷൻകാരുടെ സമ്മതമില്ലാതെ ഏകപക്ഷീയമായി മെഡിസെപ്പ് പ്രീമിയം വർധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു പാനൂർ ട്രഷറിയിൽ പെൻഷൻ വാങ്ങാൻ വന്നവർക്ക് ലഘുലേഖ വിതരണം ചെയ്തു.
വർദ്ധിപ്പിച്ച തുക സർക്കാർ വിഹിതം ആക്കി മാറ്റണം ,
മെഡിസെപ്പ് പദ്ധതിയിൽ നിന്നും വിട്ടുനിൽക്കാനുള്ള അനുവാദം വേണം,
കേരളത്തിൽ ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കണം,
ആശുപത്രിയിൽ ചെലവ് വന്ന തുക മുഴുവൻ അനുവദിക്കണം
എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്നാണ് ലഘുലേഖയിലൂടെ ആവശ്യപെട്ടത്. പാനൂർ ട്രഷറിക്കു മുമ്പിൽ നടന്ന പ്രതിഷേധ പരിപാടിക്ക് പി.പി.രാമചന്ദ്രൻ മാസ്റ്റർ, പ്രേമരാജൻ മണ്ടോടി, കെ.പി. സഞ്ജീവ് കുമാർ,
ഒ കെ.ഗംഗാധരൻ, എ.പി.ചന്ദ്രൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.