മട്ടന്നൂർ : തെരൂറിലെ വീട് കുത്തി തുറന്ന് പത്ത് പവനും പതിനായിരം രൂപയും കവർച്ച നടത്തിയ മോഷ്ടാവിനെ മട്ടന്നൂർ പോലീസ് സാഹസികമായി പിടികൂടി. പാലക്കാട് അലനെല്ലൂർ സ്വദേശി എം നവാസ് 55 ആണ് കാട്ടിക്കുളത്ത് വെച്ച് മട്ടന്നൂർ പോലീസിന്റെ പിടിയിലായത്. തെരൂർ പാലയോട്ട് ടി.നാരായണന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇക്കഴിഞ്ഞ ഡിസംബർ 22ന് വീട് പൂട്ടി നാരായണൻ മകളുടെ ബെംഗളൂരുവിലെ വീട്ടിൽ പോയതായിരുന്നു. ഡിസംബർ 28 ന് രാത്രിയിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപൊളിച്ച് കവർച്ച നടത്തിയതായി കണ്ടത്. കവർച്ച നടത്തിയതിന്റെ തലേ ദിവസം അടഞ്ഞു കിടക്കുന്ന വീട് നിരീക്ഷിച്ചു പിറ്റേ ദിവസം രാത്രിയോടെ ആയുധങ്ങളുമായി വീടിനു സമീപത്ത് മണിക്കൂറുകളോളം ഒളിച്ചിരുന്ന് പരിസരം നിരീക്ഷിച്ചതിനു ശേഷമാണ് അർദ്ധ രാത്രിയിൽ 12 മണിയോടെ കൈവശമുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് വീടിന്റെ മുൻവശം വാതിൽ കുത്തി തുറന്ന് അകത്ത് കയറി അലമാരയിൽ നിന്നും സ്വർണവും പണവുമെടുത്ത് വീട്ടിലുണ്ടായിരുന്ന CCTV ക്യാമറകളും തകർത്ത് കടന്നു കളയുകയായിരുന്നു. ശേഷം സ്വർണവും പണവും ഉപയോഗിച്ച് കർണാടകയിലും കേരളത്തിലുമായി വിവിധയിടങ്ങളിൽ യാത്ര ചെയ്ത് ലോഡ്ജ്കളിൽ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.