വിദ്യാർത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവാവിനെ പോക്സോ പ്രകാരം പൊലീസ് അറസ്റ്റു ചെയ്‌ത്
ചൊക്ലി :വിദ്യാർത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവാവിനെ പോക്സോ പ്രകാരം പൊലീസ് അറസ്റ്റു ചെയ്‌ത്. ചൊക്ലി സി.പി. റോഡിൽ സന ഹൗസ് എന്ന വാടക വീട്ടിൽ താമസിക്കുന്ന കൂത്തുപറമ്പ് പാറാൽ കക്കാംവീട്ടിൽ കെ.വി. ഉബൈസി (22) നെയാണ് ചൊക്ലി പ്രിൻസിപ്പൽ സബ് ഇൻസ്പെക്‌ടർ ആർ.എസ്. രഞ്ജുവിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റു ചെയ്തത്. 2023 സെപ്റ്റംബറിലാണ് കേസിനാസ്‌പദമായ സംഭവം. മാനസിക പ്രശ്നനങ്ങളുമായി ബന്ധപ്പെട്ടു പെൺകുട്ടിയെ കൗൺസിലിംങിന് വിധേയമാക്കിയപ്പോഴാണ് മാസങ്ങൾക്ക് മുമ്പുള്ള അടുത്ത ബന്ധുവിൽ നിന്നുമുള്ള പീഡനവിവരം രക്ഷിതാക്കൾ അറിയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.