മാഹി: മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മദിനത്തിൻ്റെ ഭാഗമായി ഗവ. മിഡിൽ സ്കൂൾ അവറോത്ത് വിദ്യാർത്ഥികൾ ഭാരതീയ ഭാഷകളെ ഉൾക്കൊള്ളിച്ചുകൊണ്ട് നൃത്തശില്പങ്ങൾ, നാടകം, കവിതകൾ, സംഘഗാനം തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു .കുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്ത് പ്രതികളുടെ പ്രകാശനം, ഭാഷാ പഠനോൽപ്പന്നങ്ങളും, ഭാഷാ പഠന സാമഗ്രികളുടെ പ്രദർശനവും നടത്തി. പ്രധാന അദ്ധ്യാപിക പി.സീതാലക്ഷ്മി അധ്യക്ഷത വഹിച്ചു. മുതിർന്ന പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. പ്രശ്നോത്തരികളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അദ്ദേഹം പുസ്തകങ്ങൾ വിതരണം ചെയ്തു. സ്കൂൾ ലീഡർ ദേവനന്ദ സംസാരിച്ചു. കെ. ശ്രീജ. സ്വാഗതവും കെ.ഷിജിന നന്ദിയും പറഞ്ഞു. ചിത്രകലാധ്യാപകൻ ടി.എം സജീവൻ, ടി.സജിത , എം.ഷൈനി, എം.വി.ശരണ്യ രവീന്ദ്രൻ, ശ്രീനന്ദ് കൃഷ്ണ, എ.വി സിന്ധു , എ.പി.റിഫാന നേതൃത്വം നൽകി
Sign in
Sign in
Recover your password.
A password will be e-mailed to you.