Latest News From Kannur

ശാസ്ത്ര തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ പുതുതലമുറക്ക് കഴിയണം

0

മാഹി: വിശ്വാസങ്ങൾ പോലും അന്ധവിശ്വാസങ്ങളായി മാറ്റപ്പെടുകയും, പുതിയ തലമുറയെ ഇരുട്ടിലേക്ക് നയിക്കുകയും ചെയ്യുന്ന കാലഹരണപ്പെട്ട പഴഞ്ചൻ ചിന്താധാരകളെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് കേരള യുക്തിവാദി സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ഇരിങ്ങൽ കൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. ശാസ്ത്ര സത്യങ്ങളെ ഉയർത്തിപ്പിടിക്കാൻ പുതുതലമുറക്ക് സാധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ശാസ്ത്ര വിഷയങ്ങളിൽ മികവ് കാട്ടിയ പത്ത് വിദ്യാർത്ഥികൾക്ക് കക്കാടൻ ഹരിഹരൻ മാസ്റ്റർ സ്മാരക കേഷ് അവാർഡുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാഹി ഗവ: മിഡിൽ സ്കൂളിൽ എ.ടി. കോവൂർ സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച ചടങ്ങിൽ പ്രധാന അദ്ധ്യാപിക എൻ.വി. ശ്രീലത അദ്ധ്യക്ഷത വഹിച്ചു.കെ.വൈ.എസ്. ജില്ലാ സെക്രട്ടരി
എൻ.കെ.നരേന്ദ്രൻ മുഖ്യഭാഷണം നടത്തി. ചാലക്കര പുരുഷു ,സി.എം.എൽസമ്മ ടീച്ചർ, ശ്രീകുമാർ ഭാനു, കെ.ശ്രീലത ടീച്ചർ,എൻ.രാജീവൻ മാസ്റ്റർ, അഡ്വ: വത്സൻ സംസാരിച്ചു.രാജീവ് മേമുണ്ട ശാസ്ത്ര മാജിക് അവതരിപ്പിച്ചു.മിനി തോമസ് സ്വാഗതവും, സജിത ടീച്ചർ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.