Latest News From Kannur

ഖേലോ മാസ്റ്റേഴ്സ് ഷട്ടിൽ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു..

0

ഫിറ്റ്നസ് അക്കാദമി മാഹിയുടെ നേതൃത്വത്തിൽ ഖേലോ മാസ്റ്റേഴ്സ് കേരളയുടെ സഹകരണത്തോടെ മാഹി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻ്റ്
പുതുച്ചേരി മുൻ ആഭ്യന്തര വകുപ്പ് മന്ത്രി ഇ വത്സരാജ് അധ്യക്ഷതയിൽ മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉൽഘാടനം ചെയ്തു, ഖേലോ മാസ്റ്റേഴ്സ് സംസ്ഥാന പ്രസിഡൻ്റ് അഡ്വക്കേറ്റ് ആർ കലേഷ്, സെക്രട്ടറി സി എ സതീഷ് ബാബു, സപക് തക്രൂ കണ്ണൂർ ജില്ലാ പ്രസിഡൻ്റും മാഹി ഇൻഡോർ മോർണ്ണിംഗ് ബാച്ചിൻ്റെ പ്രതിനിധിയും ആയ അബ്ദുൽ അസീസ് എന്നിവർ ആശസാ ഭാഷണം നടത്തി..
ഫിറ്റ്നസ് അക്കാദമിയെ പ്രതിനിധീകരിച്ച് കൊണ്ട് ഡയരക്ടർമാർ ആയ പി സി ദിവാനന്ദൻ സ്വാഗതവും കല്ലാട്ട് പ്രേമൻ നന്ദി ഭാഷണവും നടത്തി..തുടർന്ന് നടന്ന മത്സരങ്ങളിൽ മുപ്പത്തി അഞ്ചു,
നാല്പത്തിയഞ്ച്, അൻപത്തിയഞ്ച് എനിങ്ങനെ വയസ്സിൽ തരം തിരിച്ചുകൊണ്ട് മത്സരങ്ങൾ നടന്നു..
നല്പത്തിയഞ്ച് വയസ്സുള്ളവരുടെ സ്ത്രീകളുടെ മത്സരത്തിൽ കോഴിക്കോട് ഡെപ്യൂട്ടി സബ് കലക്ടർ ശ്രീമതി അനിത കുമാരി മികച്ച പ്രകടനം കാഴ്ചവെച്ചു…ഇൻഡോർ മോണിംഗ് ബാച്ചിലെ പ്രസാദ് വളവിൽ, ഖലീൽ പെരിങ്ങാടി, ജിജിത് ധർ മാഹി,വിജേഷ് സി വി,എന്നിവരും കായിക മേളയ്ക്ക് നേതൃത്വം നൽകി…വൈകിട്ട് നടന്ന സമ്മാനദാന ചടങ്ങിൽ അക്കാദമി ഡയരക്ടർ രാജേഷ് ശിവദാസ് അധ്യക്ഷത വഹിച്ചു,വിനോദ് വളപ്പിൽ, വത്സരാജ് വി എൻ, പ്രജിത്ത് പി വി, നിഖിൽ രവീന്ദ്രൻ എന്നിവരും പി ടി യെ പ്രതിനിധീകരിച്ച് കൊണ്ട്, ഷിബു കാളാണ്ടി, രാഖി കെ പി, സന്തോഷ് കുമാർ, സുജിത് ഷൈലി, എന്നിവരും സന്നിഹിതരായിരുന്നു…

Leave A Reply

Your email address will not be published.