ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് പ്രസ് വളപ്പിൽ ശ്രീദുർഗ്ഗ നടപ്പാത പഞ്ചായത്ത് പ്രസിഡന്‍റ് സൈത്തു എം.കെ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ. വത്സല അധ്യക്ഷത വഹിച്ചു. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പാത നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 2.80 ലക്ഷം രൂപ ചെലവിലാണ് നിർമ്മിച്ചത്.