ന്യൂമാഹി : കുറിച്ചിയിൽ യങ്ങ് പയനിയേർസ് ലൈബ്രറി , റീഡിങ്ങ് റൂം , ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കവിയും ഗാനരചിതാവുമായ പി ഭാസ്ക്കരൻ മാസ്റ്ററുടെ ജന്മശതാബ്ദി യുടെ ഭാഗമായി
“മഞ്ഞണിപ്പൂനിലാവ് ” എന്ന പരിപാടി സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ സംഗീത സംവിധാകൻ എ എം ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ തലശ്ശേരി മേഖല പ്രസിഡണ്ട് ടി പി സനീഷ് കുമാർ മൽസര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. കെ പി പ്രഭാകരൻ, കെ ഉദയഭാനു എന്നിവർ സംസാരിച്ചു. പി ഭാസ്ക്കരൻ മാസ്റ്റർ രചിച്ച ഗാനങ്ങൾ കോർത്തിണക്കി ഗാനാഞ്ജലി അവതരിപ്പിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.