Latest News From Kannur

*വ്യാപാരി വ്യവസായി* *സമരപ്രഖ്യാപന കൺവൻഷൻ 6 ന്*

0

മാഹി: വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽ ജനുവരി 6 ന് കാലത്ത് 10 മണിക്ക് മാഹി മുൻസിപ്പാൽ മൈതാനിയിൽ സമര പ്രഖ്യാപന കൺവൻഷൻ നടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ. അനിൽകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാഹി വ്യാപാര വ്യവസായ തൊഴിൽ മേഖലയോട് മാഹി ഭരണകൂടം തുടർച്ചയായി അനുവർത്തിക്കുന്ന അവഗണനക്കെതിരെയും, യൂസർ ഫീയുടെ പേരിൽ വ്യാപാരികളെ കൊള്ളയടിക്കുന്ന മുൻസിപ്പാൽ അധികൃതരുടെ തെറ്റായ നടപടികൾക്കുമെതിരെയാണ് സമര പ്രഖ്യാപന കൺവൻഷൻ. വ്യാപാര മേഖലയെ തകർക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെതിരെ ഫിബ്രവരി മാസം മാഹിയിലെ വ്യാപാരികൾ മുൻസിപ്പാൽ ലൈസൻസ് പുതുക്കുമ്പോൾ , ലൈസൻസ് ഫീക്ക് പുറമെ യൂസർ ഫി അടക്കില്ലെന്നും, സമരമുറയുടെ ഭാഗമാണിതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

പ്രശ്നപരിഹാരമുണ്ടാകുന്നില്ലെങ്കിൽ,വ്യാപാരബന്ദ് ഉൾപ്പടെയുള്ള ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകും.

ഷാജി പിണക്കാട്ട്, ഷാജു കാനം, പായറ്റ അരവിന്ദൻ,

പി.പി.റഹീസ് എന്നിവരും സംബന്ധിച്ചു.

 

 

 

Leave A Reply

Your email address will not be published.