തലശ്ശേരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 6 കേരളാ ബറ്റാലിയൻ നടത്തുന്ന വാർഷിക പരിശീലന ക്യാമ്പിൽ തലശ്ശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രാഹി സന്ദർശിച്ചു. തലശ്ശേരിയിൽ അടുത്തു നടന്ന തീപിടുത്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ പ്രദേശഗിക വാസികളുടെ സമയോചിതമായ ഇടപെടലിനെ അനുസ്മരിച്ചു കൊണ്ട് കേഡറ്റുകളോട് വളണ്ടിയർഷിപ്പിന്റെ പ്രാധാന്യത്തെ കുറിച്ചു സംസാരിച്ചു. മികച്ച നേട്ടങ്ങൾ കൈവരിച്ച എൻ സി സി കേഡറ്റുകളെ ആദരിച്ചു. പരിപാടിയിൽ ക്യാമ്പ് കമാന്റഡന്റ് കേണൽ വികാസ് ജയിൻ അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ക്യാമ്പ് കമാന്റഡന്റ് കേണൽ സഞ്ജയ് പിള്ളൈ, കോളേജ് ഓഫ് എൻജിനീയറിങ് തലശ്ശേരി പ്രിൻസിപ്പാൾ ഡോ എബി ഡേവിഡ്, AKG മെമ്മോറിയൽ ഗവ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീജിത്ത് പി, ഹെഡ് മാസ്റ്റർ ജയേഷ് വി, സുബേദാർ മേജർ എഡ്വിൻ ജോസ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
ഡിസംബർ 24 നു പിണറായി AKG GHSS ഇൽ ആരംഭിച്ച ക്യാമ്പിൽ വിവിധ എൻ സി സി വിഷയങ്ങളിൽ ക്ലാസ്സുകളും ട്രെയിനിംഗും നടന്നു. ഫയറിംഗ്, മാപ് റീഡിങ്, ടെന്റ് പിച്ചിങ്, ഡ്രിൽ, ആയുധ പരിശീലനം എന്നിവ നടന്നു. ക്യാമ്പിൽ 2 ബറ്റാലിയനിലെ 26 സ്ഥാപനങ്ങളിലെ 421 കേഡറ്റുകൾ, എൻ സി സി ഓഫീസർമാർ, ഇൻസ്ട്രറക്ടർമാർ, സിവിലിയൻ സ്റ്റാഫുകൾ എന്നിവർ പങ്കെടുക്കുന്നു.ക്യാമ്പ് ജനുവരി 2 നു സമാപിക്കും.