ന്യൂ മാഹി:
ന്യൂ മാഹി ചെക്ക് പോസ്റ്റിന് സമീപം സ്കൈ ബോൺ ട്രാവൽസിന്റെ വരാന്തയിൽ ഒരാളെ തലക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് ന്യൂ മാഹി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് മൃതദേഹം തുടർ നടപടികൾക്കായി തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.