Latest News From Kannur

കെ. കെ മനോജിനെ അനുസ്മരിച്ചു

0

മാഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒമ്പതാം വാർഡ് ജനറൽ സെക്രട്ടറിയും, സാമൂഹിക സംസ്ക്കാരിക പ്രവർത്തകനും ആയിരുന്ന കെ.കെ. മനോജിനെ രണ്ടാം ചരമ വാർഷിക ദിനത്തിൽ അനുസ്മരിച്ചു.
വാർഡ് പ്രസിഡന്റ് പത്മലായം പദ്മനാഭന്റെ അധ്യക്ഷതയിൽ മാഹി ബ്ലോക്ക് പ്രസിഡന്റ് കെ.മോഹനൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.പി. വിനോദ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സത്യൻ കേളോത്ത്, കെ സുരേഷ്, കെ ഹരീന്ദ്രൻ ,പി.ടി.സി ശോഭ , സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ശ്രീജേഷ് എം.കെ, അലി അക്ബർ ഹാഷിം, പൊത്തങ്ങാട്ട് രാഘവൻ , കെ.വി ഹരീന്ദ്രൻ ,കെ.എം പവിത്രൻ ,കെ.വി പ്രമോദ് എന്നിവർ സംസാരിച്ചു. ഉത്തമൻ തിട്ടയിൽ, സതീശൻ തെക്കയിൽ , ജിജേഷ് കുമാർ ചാമേരി, ജിതേഷ് വാഴയിൽ, കെ.വി സന്ദീപ് എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.