വായനാ മാസാചരണം 2024 ന്റെ ഭാഗമായി ജില്ലയിലെ സ്‌കൂളുകള്‍ക്കായി ജില്ലാതല സംഘാടക സമിതി സംഘടിപ്പിച്ച ‘വാര്‍ത്തകള്‍ക്കപ്പുറം’-പത്രവാര്‍ത്താ അവലോകന സ്‌കൂള്‍ ന്യൂസ് ലെറ്റര്‍ മത്സരത്തില്‍ തലശ്ശേരി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജേതാക്കളായി. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനാണ് ഒന്നാംസ്ഥാനം. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മമ്പറം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രണ്ടാം സ്ഥാനം നേടി. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ കമ്പില്‍ മാപ്പിള ഹയര്‍ സെക്കണ്ടറി രണ്ടാം സ്ഥാനവും വളപട്ടണം സിഎച്ച്എം ജിഎച്ച്എസ്എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂണ്‍ 19 മുതല്‍ 25 വരെയുളള പത്രങ്ങളിലെ വിവിധ മേഖലകളിലെ വാര്‍ത്തയെക്കുറിച്ചുള്ള അവലോകനങ്ങളും ചിത്രങ്ങളും, ഇല്ലസ്ട്രേഷനും ഉപയോഗിച്ച് ന്യൂസ് ലെറ്റര്‍ തയ്യാറാക്കാനായിരുന്നു മത്സരം. ബിആര്‍സി തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എന്‍ട്രികളാണ് ജില്ലാ തല മത്സരത്തില്‍ പരിഗണിച്ചത്.