ന്യൂഡൽഹി:∙ മലയാളിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.കൈലാസനാഥനെ പുതുച്ചേരി ലഫ്. ഗവർണറായി നിയമിച്ചു. ഇതുൾപ്പെടെ 10 പുതിയ ഗവർണർമാരെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു.ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ നരേന്ദ്ര മോദിയുടെ വിശ്വസ്തനാണു പുതുച്ചേരി ലഫ്. ഗവർണറായി നിയമിതനായ ശ്രി. കൈലാസനാഥൻ കോഴിക്കോട് വടകര സ്വദേശിയാണ്ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നു കഴിഞ്ഞമാസമാണു വിരമിച്ചത്.