മാഹി: സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാനിദ്ധ്യമായിരുന്ന ഷാജൻ്റെ 10ാം ചരമവാർഷികം മാഹിയിൽ ആർദ്രമീ ആത്മരാഗം എന്ന പേരിൽ മാഹി ടാക്കീസ് സുഹൃദ് സഘം നടത്തി. ജാതി മത രാഷ്ട്രീയത്തിനപ്പുറം വ്യക്തി ബന്ധത്തിന് പ്രാധാന്യം നല്കിയ ഒരു വ്യക്തിത്വമായിരുന്നു ഷാജൻ്റെതെന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പുതുച്ചേരി മുൻ അഭ്യന്തര മന്ത്രി ഇ.വത്സരാജ് പറഞ്ഞു. കെ.സി.നിഖിലേഷ് അദ്ധ്യക്ഷത വഹിച്ചു. സത്യൻ കോളോത്ത്, സി.എച്ച്. മുഹമ്മദലി, ഉത്തമരാജ് മാഹി, പി.പി.വിനോദൻ, വിനയൻ പുത്തലത്ത്, രാജേഷ് പനങ്ങാട്ടിൽ സംസാരിച്ചു. തുടർന്ന് ആർദ്രമീ ആത്മരാഗം ഗാന പരിപാടിയും നടന്നു.