Latest News From Kannur

ആർട്ടിസ്റ്റ് സതീശങ്കറിന് വേൾഡ് റിക്കാർഡ്

0

മാഹി: പുതുച്ചേരി സ്കൂൾ ഓഫ് ആർട്സ് മാഹി ശാഖ ഡയറക്ടറും, പ്രമുഖചിത്രകാരിയുമാ
യ കലൈമാമണി സതീ ശങ്കറിന് ടാലന്റ് റെക്കോർഡ് ബുക്കിന്റെ ലോക റെക്കാർഡ്.
മാഹി വിദ്യാഭ്യാസ മേഖലയിൽ വിവിധ സർക്കാർ വിദ്യാലയങ്ങളിൽ ചിത്രകലാ അദ്ധ്യാപികയായിരിക്കെ, മൂന്ന് പതിറ്റാണ്ട് മുൻപ് താൻ പഠിപ്പിച്ച ആയിരത്തിലേറെ കുട്ടികളുടെ രേഖാ ചിത്രം വരച്ച് ഇത്രയും കാലം കേട്പാട് കൂടാതെ സൂക്ഷിക്കുകയും മാഹി, കോഴിക്കോട് എന്നിവിടങ്ങളിൽ ഈ പോ ട്രൈറ്റുകളുടെ എക്സിബിഷനുകൾ നടത്തുകയും ചെയ്തതിനാണ് ബഹുമതി. ചിത്രകലയിൽ മാസ്റ്റർ ബിരുദധാരിണിയായ സതീ ശങ്കർ രാജ്യത്തിനകത്തും വിദേശങ്ങളിലുമായി ഒട്ടേറെ കേമ്പുകളിൽ പങ്കെടുക്കുകയും, ഏകാംഗ പ്രദർശനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.
ജൂലായ് 20 ന് മാഹി സി.എച്ച്. ഗംഗാധരൻ സ്മാരക ഹാളിൽ ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ഉച്ചക്ക് 3 മണിക്ക് പുരസ്ക്കാര ദാന ചടങ്ങ് പ്രമുഖ ചിത്രകാരനും നാടൻ കലാ ഗവേഷകനുമായ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്യും. ഗിന്നസ് റെക്കോർഡ് ഹോൾഡേർഡ് കേരള പ്രസിഡണ്ട് ഗിന്നസ് സത്താർ ആദൂർ റെക്കോർഡ് സമർപ്പണം നടത്തും. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിക്കും. ശിൽപ്പി ഗുരുകുലം ബാബു, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് എം. ഹരീന്ദ്രൻ, മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം.എം. തനൂജ, ഗ്രന്ഥകാരൻ ഇ.കെ. റഫീഖ് സംസാരിക്കും.

Leave A Reply

Your email address will not be published.