പാനൂർ : ചമ്പാട് കുണ്ടുകുളങ്ങരയിൽ വ്യാഴാഴ്ച വൈകീട്ട് പെയ്ത ശക്തമായ മഴയിലും വീശിയടിച്ച കാറ്റിലും പശുത്തൊഴുത്ത് തകർന്ന് പശുവിന് പരിക്കേറ്റു. വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം. കനത്ത മഴയിലും, കാറ്റിലും കൂറ്റൻ തെങ്ങ് കടപുഴകി കുണ്ടുകുളങ്ങര അണിയാപ്പുറത്ത് മനോജിൻ്റെ പശുത്തൊഴുത്തിന് മുകളിൽ വീഴുകയായിരുന്നു. അപകടത്തിൽപശുവിൻ്റെ കൊമ്പ് പൊട്ടി രക്തമൊഴുകി. ആലയിൽ മറ്റ് മൂന്നോളം പശുക്കളുണ്ടായിരുന്നു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണ് പ്രാഥമിക വിവരം.