പുതുച്ചേരി / മാഹി: ഓണാഘോഷങ്ങളുടെ ഭാഗമായി പോണ്ടിച്ചേരി
കേരളസമാജം ഭരണസമിതി കുടുംബ സൗഹൃദമേളയും ഓണസദ്യയും സപ്തംബർ 29 ന് പോണ്ടിച്ചേരി ബൊട്ടാണിക്കൽ ഗാർഡനു സമീപമുള്ള സെൻ്റ് ആൻ്റണീസ് മഹലിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിനു മുന്നോടിയായി കമ്പവലി മൽസരം, പൂക്കള മൽസരം, ക്വിസ് മൽസരം, പാചക മൽസരം, സൗഹൃദ മൽസരം എന്നീ വിവിധ കലാപരിപാടികളും മൽസരങ്ങളും നടത്തും. ഓണാഘോഷ കമ്മിറ്റി കൺവീനറായി
ജൂഡ് ബെർലിൻ, ജോ:കൺവീനറായി
മുഹമ്മദ് നിയാസ് എന്നിവരെ തിരഞ്ഞെടുത്തു. കേരള സമാജം പ്രസിഡൻ്റ് ജോഷി ശങ്കർ, സെക്രട്ടറി സിഗേഷ്, ട്രഷറർ സി.എച്ച്.രവീന്ദ്രൻ, മലയാളം മിഷൻ പോണ്ടിച്ചേരി ചാപ്റ്റർ സെക്രട്ടറി സലില ആലക്കാട്, കേരള സമാജം ഉപദേശക സമിതി അംഗങ്ങൾ കെ.ബാലകൃഷ്ണൻ, അലക്സാണ്ടർ ജോസഫ്, ദിനേഷ് മംഗലാട്ട് എന്നിവർ യോഗത്തിൽ സംസാരിച്ചു. കൂടുതൽ വിവരങ്ങൾക്കും പരിപാടികളിൽ പങ്കെടുക്കുന്നതിനും കേരളസമാജം ഭാരവാഹികളുമായി ബന്ധപ്പെടെണ്ട നമ്പർ
94431 81911, 9940030162.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post