കണ്ണവം :വനമഹോൽസവത്തിൻ്റെ ഭാഗമായി വനം വകുപ്പിൻ്റെ കണ്ണവം റെയിഞ്ചിൻ്റെ ആഭിമുഖ്യത്തിൽ ഹരിതകേരളം മിഷനും, പൊയിലൂർ വനസംരക്ഷണ സമിതിയും ചേർന്ന് നരിക്കോട്മല ഗവ: എൽ.പി സ്കൂളിൽ ഫല വൃക്ഷതൈകൾ നട്ടു.
വനം വകുപ്പ് നൽകിയ നൂറോളം ഫലവൃക്ഷ തൈകളാണ് നടുന്നത്. ഉദ്ഘാടനം സെക് ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽകുമാർ ചെന്നപൊയിൽ നിർവഹിച്ചു .സ്കൂളിലെ 25 സെൻ്റിലാണ് വൃക്ഷത്തൈകൾ നടുന്നത്. തുടർന്ന് നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ സുരേഷ് കുമാർ,സെക് ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽകുമാർ ചെന്നപൊയിൽ , ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രശോഭ് കെ.വി, ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ബാലൻ വയലേരി , പൊയിലൂർ വനസംരക്ഷണ സമിതി പ്രസിഡണ്ട് സണ്ണി പി.വി , രാജൻ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post