Latest News From Kannur

ഈസ്റ്റ് പള്ളൂർ സിഗ്നൽ കവല സന്ദർശിച്ചുബോധവത്കരണ സി ഗ്നലും ആവശ്യമായ തെരുവു വിളക്കുകളും സ്ഥാപിക്കാൻ തീരുമാനം

0

മാഹി: തലശ്ശേരി-മാഹി ബൈപാസിൽ നിരന്തരം അപകടമുണ്ടാകുന്ന സാഹചര്യത്തിൽ ദേശീയ പാത വിഭാഗം പ്രോജക്ട് ഡയറക്ടർ ഈസ്റ്റ് പള്ളൂർ സിഗ്നൽ കവല സന്ദർശിച്ചു.രമേശ് പറമ്പത്ത് എം.എൽ.എ, ദേശീയപാത പ്രോജക്ട് ഡയറക്ടർ അശുതോഷ് സി ങ്, മാഹി അഡ്മ‌ിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ, മാഹി പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻ ജിനിയർ കണ്ണൻ, അസി. എൻജിനിയർ അനൂപ്, മാഹി പൊലീസ് സൂപ്രണ്ട് ജി. ശരവണൻ, സർക്കിൾ ഇൻസ്പെക്ടർ ഷണ്മുഖം, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവരാണ് വെള്ളിയാഴ്ച വൈകീട്ട് സിഗ്നൽ കവല സന്ദർശിച്ചത്.സിഗ്നൽ കവല നിലനിർത്ത
ണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടത്.ചൊക്ലിയിൽനിന്ന് പെരിങ്ങാടി വഴി മാഹിപാലത്തേക്കുള്ള റോ ഡിൽ ഈസ്റ്റ് പള്ളൂർ ബൈപാസിൽ അടിപ്പാത നിർമിക്കാമെന്ന് ദേശീയപാത അധികൃതർ പറഞ്ഞതായി രമേശ് പറമ്പത്ത് എം.എ ൽ.എ പറഞ്ഞു. സർവിസ് റോഡു കളുടെ പണിയും ഉടൻ പൂർത്തിയാക്കും. ബോധവത്കരണ സിഗ്നലും ആവശ്യമായ തെരുവുവിളക്കുകളും സ്ഥാപിക്കാൻ തീരു മാനിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.