Latest News From Kannur

ഭാവിതലമുറ വിദ്യാഭ്യാസ ത്തോടൊപ്പം ആർജ്ജിക്കേണ്ട മൂല്യങ്ങളും സംസ്കാരവും ഉൾക്കൊണ്ട് ജീവിക്കണമെന്ന് മാഹി മുൻ എം ൽ എ ഡോക്ടർ വി രാമചന്ദ്രൻ

0

ഭാവിതലമുറ വിദ്യാഭ്യാസ ത്തോടൊപ്പം ആർജ്ജിക്കേണ്ട മൂല്യങ്ങളും സംസ്കാരവും ഉൾക്കൊണ്ട് ജീവിക്കണമെന്ന് മാഹി മുൻ എം ൽ എ ഡോക്ടർ വി രാമചന്ദ്രൻ

മാഹി പബ്ലിക് സർവീസ് ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി അനുമോദനവും ക്യാഷ് അവാർഡും വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹംഈ കഴിഞ്ഞ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ സൊസൈറ്റിയിലെ മെമ്പർമാരുടെ മക്കളെയാണ് അനുമോദിച്ചത്.
സൊസൈറ്റി പ്രസിഡണ്ട് പി യതീന്ദ്രൻ അധ്യക്ഷത വഹിച്ചു.
മാഹി വിദ്യാഭ്യാസ വകുപ്പ് മേൽ അധ്യക്ഷ എം എം തനൂജ ചടങ്ങിൽ മുഖ്യാതിഥിയായി.സൊസൈറ്റി മുൻ പ്രസിഡണ്ട് സി എച്ച് പ്രഭാകരൻ, സി എസ് ഒ പ്രസിഡണ്ട് കെ അജിത് കുമാർ, എഫ് എസ് എ സെക്രട്ടറി ശ്രീകുമാർ ഭാനു എന്നിവർ ചടങ്ങിന് ആശംസ നേർന്നു.സൊസൈറ്റി ട്രഷറർ പി പ്രവീൺകുമാർ സ്വാഗതവും സൊസൈറ്റി മാനേജർ പി ഷർമേഷ് നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.