ന്യൂമാഹി:ഗ്രാമ സ്വരാജ് ഫൗണ്ടേഷനും കൈരളി സേവക് സമാജും ഏർപ്പെടുത്തിയ
ഈ വർഷത്തെ പി.എൻ. പണിക്കർ സാഹിത്യ പുരസ്കാരം നോവലിസ്റ്റ് സ്വാതി പാലോറാന്. സ്വാതിയുടെ ഐ ടു ഹാവ് എ സോൾ എന്ന ഇംഗ്ലീഷ് നോവലിനെ അടിസ്ഥാനമാക്കിയാണ് അവാർഡ് നല്കുന്നത്. ഗുരുതരമായ മൾട്ടിപ്പിൾസ് ക്ലീറോസിസ് എന്ന രോഗാവസ്ഥയിൽ നടക്കാൻ പോലും വയ്യാത്ത സാഹചര്യത്തിൽ നിന്നാണ് സ്വാതി നോവൽ രചിച്ചത്.
11000 രൂപയും പ്രശസ്തി പത്രവും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 19 ന് വായനാ ദിനത്തിൽ രാവിലെ ഒമ്പതിന് സ്വാതിയുടെ കായലോട്ടെ വീട്ടിൽ നടക്കുന്ന
ചടങ്ങിൽ സമ്മാനിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post