Latest News From Kannur

ജപ സ്കൂൾ ഓഫ് മ്യൂസിക് ദ്വിദിന വാർഷികാഘോഷം

0

മാഹി: ജപ സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ 31-ാം വാർഷികം വിവിധ പരിപാടികളോടെ മെയ് 4, 5 തിയ്യതികളിൽ നടക്കും.
4 ന് കുറിച്ചിയിൽ പുന്നോൽ സംഗീത കലാക്ഷേത്രയിൽ കാലത്ത് 7 മണിക്ക് അരങ്ങേറ്റവും സംഗീതാരാധനയും നടക്കും.
5 ന് വടകര മുൻസിപ്പാൽ പാർക്കിൽ കാലത്ത് 10 മണിക്ക് ശാസ്ത്രീയ സംഗീത മത്സരം സ്രീനിയാ ഉച്ചക്ക് 12 മണിക്ക് ശാസ്ത്രീയ സംഗീത മത്സരം (ജൂണിയർ ) വിജയികൾക്ക് സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ പിതാവ് സി.കെ. പണിക്കരുടെ സ്മരണക്കായി ഏർപ്പെടുത്തിയ സ്വർണ്ണ മെഡൽ സമ്മാനിക്കും.
ഉച്ചക്ക് 2 മണിക്ക് യു ജയൻ മാസ്റ്റരുടെ നേതൃത്വത്തിൽ പഞ്ചരത്ന കീർത്തനാലാപനം 3 മണിക്ക് കാഞ്ഞങ്ങാട് രാമചന്ദ്രനും, ജയൻമാഷും അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി 4 മണിക്ക് സംഗീതാരാധന – വാദ്യവൃന്ദ കച്ചേരി വൈ 5 മണി ഗുരുകുല സംഗീത പഠനം എങ്ങിനെ? അമ്പതിലേറെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സംഗീതാവിഷ്ക്കാരം
വൈകുന്നേരം 6 മണിക്ക് കെ.കെ. രമ എം എൽ എയുടെ അദ്ധ്യക്ഷതയിൽ സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. മണലിൽ മോഹനൻ ഡോ: സി. അനിൽകുമാർ, ചാലക്കര പുരുഷു, പ്രേംകുമാർ വടകര, പ്രേംകുമാർ ലോകനാർകാവ് സംസാരിക്കും. ഗാനമേളയുമുണ്ടാകും.

Leave A Reply

Your email address will not be published.