Latest News From Kannur

മുൻസിപ്പൽ കമ്മീഷണറില്ല. നഗരസഭ നോക്കുകുത്തിയായി

0

മാഹി: കഴിഞ്ഞ എട്ട് വർഷമായി തെരഞ്ഞെടുക്കപ്പെട്ട കൗൺസിൽ ഇല്ലാത്ത മയ്യഴി നഗരസഭാ കാര്യാലയത്തിൽ കമ്മിഷണർ കൂടി ഇല്ലാതായതോടെ ഒന്നും നടക്കാത്ത സ്ഥിതിയായി. മുനിസിപ്പൽ ഓഫീസിൽ സ്ഥിരമായി ഉണ്ടായിരുന്ന കമ്മീഷണർ പിരിഞ്ഞു പോയതിനുശേഷം ആരും പുതുതായി നിയമിക്കപ്പെട്ടിരുന്നില്ല. പകരം ആരും ചാർജ് എടുത്തിരുന്നുമില്ല. ഈ സാഹചര്യത്തിൽ സ്വാഭാവികമായും മാഹി അഡ്മിനിസ്ട്രേറ്ററുടെ ചുമതലയിലാണ് ഓഫീസ് കാര്യങ്ങൾ നിർവഹിക്കപ്പെടേണ്ടത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത് മുതൽ കമ്മീഷണറുടെ ചുമതലകൾ കൂടി മാഹി അഡ്മിനിസ്ട്രേറ്റർ നിർവഹിക്കാൻ തയ്യാറാകാതിരിക്കുന്ന സ്ഥിതിയാണുള്ളത്. ജനന-മരണ രജിസ്ട്രേഷൻ, വിവിധ കാര്യങ്ങൾക്ക് വേണ്ടിയുള്ള ലൈസൻസുകൾ, വിവാഹ രജിസ്ട്രേഷൻ, അടിയന്തര പ്രാധാന്യമുള്ള സർട്ടിഫിക്കറ്റുകൾക്ക് വേണ്ടിയുള്ള അപേക്ഷകൾ മുതലായവ തീർപ്പാവാതെ കെട്ടിക്കിടക്കുകയും, ജനങ്ങൾ ദുരിതത്തിലാവുകയും ചെയ്തിരിക്കുകയാണ്. പ്രസ്തുത സാഹചര്യം കണക്കിലെടുത്ത് അടിയന്തിര പരിഹാര നടപടികൾ തേടി മാഹിയിലെ വിവരാവകാശ സാമൂഹിക പ്രവർത്തകൻ മുനാസ് കണ്ടോത്ത് പുതുച്ചേരിയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഈമെയിൽ ആയിഹരജി സമർപ്പിച്ചിട്ടുണ്ട്. ഒപ്പംപുതുച്ചേരി ചീഫ് സെക്രട്ടറിക്കും ഡയറക്ടർ ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിനും സമർപ്പിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.