മമ്പറം: വെണ്ടുട്ടായി നോർത്ത് പുലരി ആർട്സ് & സ്പോർട്സ് ക്ലബ്ബ്, വായനശാല , ഇ.കെ.നായനാർ സ്മാരകമന്ദിരം എന്നിവയുടെ സംയുക്താ ഭിമുഖ്യത്തിൽ , കണ്ണൂർ ജില്ല ഹോമിയോപ്പതി ആശുപത്രി ആയുഷ്മാൻ ഭവ യൂണിറ്റ് , അലർജി ആസ്മ സ്പെഷൽ ക്ലിനിക്ക് , ജനനി വന്ധ്യതാ നിവാരണ ക്ലിനിക്ക് എന്നിവയുടെ സഹകരണത്തോടെ 18 ന് ഞായറാഴ്ച രാവിലെ 9.30 മുതൽ പുലരി ക്ലബ്ബിൽ വെച്ച് സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.
വന്ധ്യതാ നിവാരണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ധർമ്മടം ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടർ ധന്യ ബോധവൽക്കരണ ക്ലാസ്സ് നയിക്കും. ആറ് ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post