മാഹി: ഈസ്റ്റ് പള്ളൂർ ഡാഡി മുക്കിലെ കൂട്ടേന്റവിട വിജോഷ് കുമാർ (36) അന്തരിച്ചു. അസുഖബാധിതനായി ഏതാനും ആഴ്‌ചയായി ചികിത്സയിലായിരുന്നു. ചികിത്സക്ക് നാട്ടുകാർ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുന്നതിനിടെയാണ് സഹായത്തിന് കാത്തുനിൽകാതെയുളള അപ്രതീക്ഷിത വിയോഗം.
സിപിഐ എം ഈസ്‌റ്റ്‌പള്ളൂർ ബ്രാഞ്ചംഗവും പത്രവിതരണക്കാരനും ഡിവൈഎഫ്‌ഐ യൂണിറ്റ് ജോ. സെക്രട്ടറിയുമാണ്. കേരള ബാങ്ക് തലശേരി സായാഹ്ന ശാഖയിലെ ജീവനക്കാരനാണ്. 2010 ജനുവരി 3നുണ്ടായ ആർഎസ്‌എസ് വധശ്രമത്തിൽ മാരക പരിക്കേറ്റ് മാസങ്ങളോളം ചികിത്സയിലായിരുന്നു. അച്ഛൻ: പരേതനായ കുഞ്ഞിക്കണ്ണൻ. അമ്മ: രാധ. സഹോദരങ്ങൾ: പ്രസീത, പ്രകാശൻ, ഷാജിമോൾ, ഹരിദാസൻ, ഷിജിത്ത്, ശ്രീജ, വിനീത, നിമിഷ.
സ്‌പീക്കർ എ എൻ ഷംസീർ, രമേഷ്‌പറമ്പത്ത് എംഎൽഎ, സിപിഐ എം ജില്ലസെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ, നേതാക്കളായ കാരായിരാജൻ, പി ഹരീന്ദ്രൻ, എം സി പവിത്രൻ, സി കെ രമേശൻ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post