Latest News From Kannur

വിവാഹാഘോഷം: ആഭാസങ്ങൾക്ക് വിലക്ക് വരുന്നു

0

ന്യൂമാഹി :വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളിലെ ആഘോഷങ്ങൾ അതിര് കടന്ന് ആഭാസമാവുന്ന സാഹചര്യങ്ങൾ വർധിച്ചു വരുന്നത് നിയന്ത്രിക്കാൻ തീരുമാനം.വിവാഹ വീടുകളിൽ വരനെയോ വധുവിനെയോ ആനയിച്ച് ഇരുവരുടെയും വീടുകളിൽ കൊണ്ട് പോവുമ്പോളും കൊണ്ട് വരുമ്പോളും വരന്റെയോ വധുവിന്റെയോ ബന്ധുക്കളോ സുഹൃത്തുക്കളോ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധം വഴി തടസ്സപ്പെടുത്തുന്നത് ഉൾപ്പെടെയുള്ളവ വിലക്കിക്കൊണ്ട് തീരുമാനം. കരിമരുന്ന് പ്രയോഗിക്കുക, ചായങ്ങൾ സ്പ്രേ ചെയ്യുക, ശബ്ദമലിനീകരണത്തിനു കാരണമാകുന്ന വിധം സൌണ്ട് സിസ്റ്റം ഉപയോഗിക്കുക തുടങ്ങിയവയാണ് വിലക്കിയിട്ടുള്ളത്. പുന്നോൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി ഈ മഹലിൽ ഉൾപെടുന്ന പ്രദേശങ്ങളിലാണ് ആഭാസങ്ങളെ വിലക്കിയിട്ടുള്ളത്. പുന്നോൽ മാപ്പിള സ്കൂളിൽ നടന്നമഹലിൽ ഉൾപ്പെട്ട മുഴുവൻ പള്ളി ഭാരവാഹികളുടെയും തണൽ ചാരിറ്റബിൾ ഫൗണ്ടേഷൻ ഭാരവാഹികളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച് മഹൽ കമ്മിറ്റി ഉണ്ടാക്കിയ കരാറിൽ ഒപ്പ് വെക്കണം. ഇത് പാലിക്കുന്ന വിവാഹങ്ങളിൽ
മാത്രമേ മഹൽ കമ്മിറ്റി കാർമികത്വം വഹിക്കേണ്ടതുള്ളൂവെന്ന് തീരുമാനിച്ചു. കരാർ ഒപ്പിട്ട് കഴിഞ്ഞ് വിവാഹ സമയത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ട ആളുകളുടെ പേരിൽ ശക്തമായ നടപടി കൈക്കൊള്ളണമെന്നും തീരുമാനിച്ചു.

Leave A Reply

Your email address will not be published.