വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി വഴങ്ങിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റെ് പട്ടികയില്‍ പിന്നിലേക്ക് വീണു. 28 റണ്‍സിന്റെ അപ്രതീക്ഷിത തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. പിന്നാലെയാണ് നഷ്ടം.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയില്‍ എത്തിച്ചു ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തു എത്തിയിരുന്നു. എന്നാല്‍ പിന്നാലെ ഇംഗ്ലണ്ടിനോടു തോറ്റതോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് പതിച്ചു. 54.16 ല്‍ നിന്നു നിലവില്‍ ഇന്ത്യയുടെ പോയിന്റ് 43.33ലേക്ക് കുറഞ്ഞു.
കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയ വെസ്റ്റ് ഇന്‍ഡീസിനോടു ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയിരുന്നു. എന്നാല്‍ ഈ തോല്‍വി അവരുടെ പോയിന്റ് പട്ടികയിലെ സ്ഥാനത്തിനു മാറ്റം വരുത്തുന്നില്ല.
ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരും. ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകളാണ് രണ്ട്, മൂന്ന്, നാല് റാങ്കുകളില്‍. ഇന്ത്യ അഞ്ചാമത്. ആറാം സ്ഥാനത്തു പാകിസ്ഥാനും ഏഴാമത് വെസ്റ്റ് ഇന്‍ഡീസും നില്‍ക്കുന്നു. എട്ട്, ഒന്‍പത് സ്ഥാനങ്ങളില്‍ ഇംഗ്ലണ്ട്, ശ്രീലങ്ക.