യാത്രക്കാരന്റെ ഷൂവിനുള്ളിലും ശുചിമുറിയിലും ഒളിപ്പിച്ചത് മൂന്ന് കിലോ സ്വര്‍ണം; കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 1.89 കോടി രൂപ വില വരുന്ന മൂന്ന് കിലോ സ്വര്‍ണമാണ് പിടികൂടിയത്. ദൂബായില്‍ നിന്നെത്തിയ യാത്രക്കാരന്റെ ഷൂസിനുള്ളില്‍ നിന്നാണ് 1473 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.
ഇതിന് പിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് നാലുപാക്കറ്റകളിലായി എയര്‍പോര്‍ട്ടിലെ ശുചിമുറിയിലെ ഫ്‌ളഷ് നോബിനുള്ളില്‍ സൂക്ഷിച്ച 1533 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്റെ രണ്ട് ഷൂവിന്റെ സോളിനുള്ളിലായിരുന്നു സ്വര്‍ണം. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് പരിശോധന ശക്തമാക്കിയിരുന്നു.
അടുത്തിടെയായി കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സ്വര്‍ണക്കടത്ത് സജീവമായിരുന്നു. കസ്റ്റംസിന് പുറമെ വിമാനത്താവളത്തിന് പുറത്ത് പൊലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.