Latest News From Kannur

സൗജന്യ യൂണിഫോം പദ്ധതി; നെയ്ത്ത് തൊഴിലാളികള്‍ക്ക് കൂലി ഇനത്തില്‍ 20 കോടി രൂപ അനുവദിച്ചു

0

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിയുമായി ബന്ധപ്പെട്ട് നെയ്ത്ത് തൊഴിലാളികള്‍ക്ക് 20 കോടി രൂപ അനുവദിച്ചു. കൂലി ഇനത്തിലാണ് ഈ തുക അനുവദിച്ചിരിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

ആറായിരത്തിലധികം നെയ്ത്തുകാര്‍ക്ക് തൊഴില്‍ നല്‍കുന്നതിനൊപ്പം രണ്ടായിരത്തോളം അനുബന്ധ തൊഴിലും സൃഷ്ടിക്കുന്ന പദ്ധതിയാണിതെന്നും മന്ത്രിയുടെ കുറിപ്പില്‍ പറഞ്ഞു. നേരത്തെ 53 കോടി രൂപയും ലഭ്യമാക്കിയിരുന്നുവെന്നും മന്ത്രി കുറിപ്പിലൂടെ വ്യക്തമാക്കി.

Leave A Reply

Your email address will not be published.