Latest News From Kannur

ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ബംഗാളിലും തടസം; മാല്‍ഡയില്‍ രാഹുലിന് അനുമതിയില്ല

0

കൊല്‍ക്കത്ത: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ പശ്ചിമബംഗാളിലെ മാല്‍ഡയിലും രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ചു. മാല്‍ഡ ഗസ്റ്റ് ഹൗസില്‍ 31ന് ഉച്ചഭക്ഷണത്തിനുള്ള അനുമതിയാണ് നിഷേധിച്ചത്. മമത ബാനര്‍ജി അന്നേദിവസം എത്തുന്നു എന്നകാരണത്താലാണ് അനുമതി നിഷേധം.

ബീഹാറില്‍ പര്യടനം നടത്തുന്ന ജാഥ 31 ന് ബംഗാളില്‍ തിരിച്ചെത്തും. അന്ന് മാല്‍ഡ ഗസ്റ്റ് ഹൗസില്‍വച്ച് ഭക്ഷണം കഴിക്കാനായിരുന്നു രാഹുല്‍ഗാന്ധിയുടെ തീരുമാനം. അതിനനുസരിച്ച് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഗസ്റ്റ് ഹൗസില്‍ അപേക്ഷ നല്‍കുകയും ചെയ്തു. മുഖ്യമന്ത്രി മമത ബാനര്‍ജി അന്നേദിവസം എത്തുന്നതിനാല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ ബുദ്ധിമുട്ടാണെന്ന് അറിയിച്ചാണ് അപേക്ഷ തള്ളിയത്.

നേരത്തെ ന്യായ് യാത്രയുടെ സിലുഗിരിയിലെ പൊതുപരിപാടിക്ക് ബംഗാള്‍ സര്‍ക്കാര്‍ അനുമിത നിഷേധിച്ചിരുന്നു. പൊലീസ് റിക്രൂട്ട്‌മെന്റ് നടപടി നടക്കുന്ന സാഹചര്യത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ലെന്ന് പറഞ്ഞാണ് സിലിഗുരിയിലെ റാലിക്ക് അനുമതി നിഷേധിച്ചത്.

Leave A Reply

Your email address will not be published.