പാനൂർ : മൊകേരി ജ്വാല ചാരിറ്റബിൾ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മൊകേരി ഗ്രാമ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ ആരോഗ്യ ബോധവല്ക്കരണവും നിർദ്ധനരായ രോഗികൾക്ക് സഹായ വിതരണവും നടത്തി. വി.പി മോഹനൻ അധ്യക്ഷത വഹിച്ചു പാനൂർ നഗരസഭ ചെയർ പേഴ്സൺ പ്രീത അശോക് ഉദ്ഘാടനം ചെയ്തു. ഡോ.പി.മുഹമ്മദ്, എൻ.കെ.ജയപ്രസാദ് വി.പി റഫീഖ്, വി. മുഹമ്മദ് കെ.പി കെ ചന്ദ്രൻ സംസാരിച്ചു.