പാനൂർ : പാത്തിപ്പാലം മഹാത്മാഗാന്ധി വായനശാല & ഗ്രന്ഥാലയത്തിന്റേയും ജവഹർ ബാൽ മഞ്ച് മൊകേരി മണ്ഡലം കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ജനുവരി 30 ന് ചൊവ്വാഴ്ച മഹാത്മാ രക്തസാക്ഷി ദിനാചരണം നടത്തുന്നു. രാവിലെ 10 മണിക്ക് പുഷ്പാർച്ചനയും വൈകിട്ട് 5 മണിക്ക് ഗാന്ധി സ്മൃതി സദസ്സും നടത്തും. ബാൽ മഞ്ച് ചീഫ് കോർഡിനേറ്റർ ഡോ.ശശിധരൻ കുനിയിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സ്മൃതി സദസ്സ് മുദ്രപത്രം മാസിക മുഖ്യ പത്രാധിപർ വി.ഇ. കുഞ്ഞനന്തൻ ഉദ്ഘാടനം ചെയ്യും.മഹാത്മാഗാന്ധി വായനശാല പ്രസിഡണ്ട് രഞ്ജിത്ത് കെ.എം. സ്വാഗതവും പഞ്ചായത്ത് മെമ്പർ അനിൽ വള്ള്യായി കൃതജ്ഞതയും പറയും