തലശ്ശേരി: ശനിയാഴ്ച രാത്രി ദേശീയ പാത ചക്യത്ത് മുക്കിലുണ്ടായ വാഹാനപകടത്തില്‍ രമ്യത്തില്‍ രാജൻ[66] അന്തരിച്ചു. ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. കണ്ണൂര്‍ മിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം.മാഹി കലാഗ്രാമത്തിനു മുന്‍പിലുള്ള വൈശാലി സ്റ്റുഡിയോ ഉടമയാണ്. ഭാര്യ: ബീന. മക്കള്‍ സാരംഗ്, മിഥുന്‍, മൃദുൽ.