പാനൂർ : കോൺഗ്രസ് പൊയിലൂർ 136-ാം ബൂത്ത് കുടുംബ സംഗമം നടത്തി. പൊയിലൂർ ശ്രീ നാരായണ മഠം പരിസരത്ത് നടന്ന കുടുംബ സംഗമത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു. കെ പി സി സി മുൻ ജന.സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി കെ.പി സാജു മുഖ്യ പ്രഭാഷണം നടത്തി. പൊയിലൂർ മണ്ഡലം പ്രസിഡണ്ട് വി.വിപിൻ അധ്യക്ഷനായി. പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.പി ഹാഷിം, പി.കൃഷ്ണൻ, പി. പ്രണവ്,തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തംഗം ബാലൻ കൊള്ളുമ്മൽ, പിവി കുഞ്ഞിക്കണ്ണൻ, എം പി വേണുഗോപാൽ, വി.പി സാവിത്രി, കെ.കെ മനോജ് എന്നിവർ സംസാരിച്ചു.
കോൺഗ്രസും വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയവും എന്ന വിഷയത്തിൽ ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് മുഖ്യ പ്രഭാഷണം നടത്തി. പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.കെ ദിനേശൻ മാസ്റ്റർ അധ്യക്ഷനായി. കെ. രഹൻ സ്വാഗതവും, എം.കെ രാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു. യുവജനസംഗമം കൂത്ത്പറമ്പ് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് വി.പി രാഹുൽ ഉദ്ഘാടനം ചെയ്തു. ടി. സായന്ത് കമ്മിറ്റി പ്രഖ്യാപനം നടത്തി. സി.കെ അശ്വിൻ കുമാർ സ്വാഗതവും, പി.വൈഷ്ണവ് നന്ദിയും പറഞ്ഞു. പി. സായന്ത് അധ്യക്ഷത വഹിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post