കേരള ഗ്രാമീൺ ബാങ്ക് ന്യൂ മാഹി ശാഖയുടെ നേതൃത്വത്തിൽ വികസിത് ഭാരത് സങ്കൽപ്പ് യാത്രക്ക് ന്യൂ മാഹി പഞ്ചായത്തിൽ സ്വീകരണം നൽകി
മാഹി: കേരള ഗ്രാമീൺ ബാങ്ക് ന്യൂ മാഹി ശാഖയുടെ നേതൃത്വത്തിൽ വികസിത് ഭാരത് സങ്കൽപ്പ് യാത്രക്ക് ന്യൂ മാഹി പഞ്ചായത്തിൽ സ്വീകരണം നൽകി..ബ്രാഞ്ച് മാനേജർ ബീന കെ യൂ സ്വാഗതം പറഞ്ഞ ചടങ്ങ് വാർഡ് മെമ്പർ രഞ്ജിനി കെ പി ഉത്ഘാടനം ചെയ്തു..ലീഡ് ബാങ്ക് മാനേജർ പ്രശാന്ത് അധ്യക്ഷത വഹിച്ചു.. വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ സംസാരിച്ചു.. PM ഉജ്വൽ യോജന പ്രകാരം നാലു പേർക്ക് ഗ്യാസ് കണക്ഷൻ വേദിയിൽ വച്ച് കൈമാറി..ഡ്രാൺ ഉപയോഗിച്ച് വളപ്രയോഗം തത്സമയപ്രദർശനം ഉണ്ടായിരുന്നു..അസിസ്റ്റന്റ് മാനേജർ ശ്രേയ നന്ദി പറഞ്ഞു