പാനൂർ : വിദ്യാരംഗം കലാ സാഹിത്യ വേദി പാനൂർ ഉപജില്ല തൃപ്രങ്ങോട്ടൂർ, കുന്നോത്ത് പറമ്പ് പഞ്ചായത്ത് തല സർഗോത്സവം 2023 കളിയൂഞ്ഞാൽ പൊയിലൂർ സെൻട്രൽ എൽ.പി സ്കൂളിൽ തൃപങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ തങ്കമണി ഉദ്ഘാടനം ചെയ്തു.പാനൂർ എ.ഇ.ഒ. ബൈജു കേളോത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ടി.ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. കെ.എം.സുനലൻ,വാർഡ് മെമ്പർ എ.പി. നാണു, എം.പി വിനോദൻ , ടി. അരുൺകുമാർ , മഹമൂദ് എൻ.കെ, മോറോത്ത് കുഞ്ഞമ്മദ് ഹാജി, ഷാജഹാൻ പി , ടി.പി. യൂസഫ് ഹാജി, വി.കെ. ഹസ്സൻ ഹാജി, കെ.വി. നീന , എം.കെ രാജൻ, ടി.പി പവിത്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് അഭിനയം, കവിത, കഥ, ചിത്രരചന എന്നീ മേഖലകളിൽ ശിൽപ്പശാല നടന്നു.