77 ആമത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കല്ലിക്കണ്ടി എൻ എ എം കോളേജിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
*ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെ നേതൃത്വത്തിൽ കല്ലിക്കണ്ടി എൻ എം കോളേജ് IQAC യുടെയും, ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെയും, നാഷണൽ സർവ്വീസ് സ്കീമിന്റെയും സഹകരണത്തോടെ തലശ്ശേരി ഗവ:ആശുപത്രി ബ്ലഡ് സെന്ററിലേക്ക് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു . ഇംഗ്ലീഷ് വിഭാഗം തലവൻ നസ്റുള്ള മമ്പറോളിന്റെ അദ്ധ്യക്ഷതയിൽ എൻ എ എം കോളേജിൽ നടന്ന ക്യാമ്പ് കോളേജ് പ്രിൻസിപ്പൽ ക്യാപ്റ്റൻ ഡോ:എ പി ഷമീർ രക്തദാനം ചെയ്ത് ഉദ്ഘാടനം ചെയ്തു. തലശ്ശേരി ബ്ലഡ് സെന്റർ ഇൻചാർജ് ഡോ: ദീതി, കൗൺസിലർ ശ്വേത, ബ്ലഡ് സെന്റർ ടെക്നീഷ്യ ഷീന, ആരിഫ് എം കെ,പി പി റിയാസ് മാഹി, എന്നിവർ ആശംസകൾ അറിയിച്ചു. ക്യാമ്പിന് മുംതാസ് പി പി,സ്റ്റാഫ് നഴ്സ് ദീപ, ബ്ലഡ് സെന്റർ ടെക്നീഷ്യൻ , അസ്ലഹ, നീന, ബി ടി വി എറ്റൻന്റർ ഷിഖ, ബി ടി വി ഡ്രൈവർ ഷാജി സി.എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് ഷാഹിനാ സലാം സ്വാഗതവും എ പി അനസ് മുബാറക്ക് നന്ദിയും പറഞ്ഞു.*