പാനൂർ :
എലാങ്കോട് കൈരളി വായനശാലയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ചടങ്ങിൽ വായനശാലയുടെ പരിധിയിലെ പാനൂർ മുനിസിപ്പാലിറ്റി കൗൺസിലർമാരായ റഫീഖ് വെമ്മക്കൽ, സജിത അനീവൻ, അൻസത്ത് മീത്തൽ, ജെസിത സി വി എന്നിവരെയും പാനൂർ മുൻസിപ്പാലിറ്റി കേരളവത്സരത്തിൽ പങ്കെടുത്ത് വിജയിച്ച വായനശാല പരിധിയിലെ വിജയികളെയും അനുമോദിച്ചു. ചടങ്ങിൽ വായനശാല പ്രസിഡണ്ട് പി പി അബൂബക്കർ അധ്യക്ഷത വഹിച്ചു. പാനൂർ മേഖല നേതൃ സമിതി കൺവീനർ കെ സുരേഷ് ബാബു മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സഹദ് നൗഷാദ് മാസ്റ്റർ റിപ്പബ്ലിക് ദിന സന്ദേശ ഭാഷണം നടത്തി. ടി ടി രാജൻ മാസ്റ്റർ. യാക്കൂബ് എലാങ്കോട്, പി വിമല ടീച്ചർ, കെ കെ രാജീവൻ എന്നിവർ ആശംസ പറഞ്ഞു. വായനശാല സെക്രട്ടറി സുധീർ ബാബു സ്വാഗതവും ലൈബ്രറിയിൻ ഇന്ദിര നന്ദിയും പറഞ്ഞു