Latest News From Kannur

*ഈസ്റ്റ് പള്ളൂരിൽ മെയിൻ പൈപ്പ് പൊട്ടി; കുടിവെള്ളം തോട്ടിലേയ്ക്ക് ഒഴുകി പാഴാകുന്നു*

0

മയ്യഴി:

ഈസ്റ്റ് പള്ളൂർ നെല്ലിയാട്ട് കളരി ഭഗവതി ക്ഷേത്രത്തിന് സമീപം സർവീസ് റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനിടയിൽ കുടിവെള്ളത്തിന്റെ മെയിൻ പൈപ്പ് പൊട്ടിയതിനെ തുടർന്നമായി വെള്ളം പാഴാകുകയാണ്. പൊട്ടിയ പൈപ്പിൽ നിന്നുള്ള വെള്ളം തൊട്ടടുത്ത തോട്ടിലേയ്ക്ക് നേരിട്ട് ഒഴുകി പോകുന്നതിനാൽ പുറത്തേക്ക് വെള്ളം കുത്തൊഴുകുന്നത് വ്യക്തമായി കാണുന്നില്ലെന്നും നാട്ടുകാർ പറയുന്നു.

ഇത് കാരണം പ്രശ്നം ഗൗരവമേറിയതായിട്ടും അധികാരികളുടെ ശ്രദ്ധയിൽ പെടാതെ തുടരുകയാണ്. സംഭവത്തെ കുറിച്ച് പൊതുമരാമത്ത് വകുപ്പ് (PWD) അധികൃതരെ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ജലക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തിൽ കുടിവെള്ളം ഇങ്ങനെ തോട്ടിലേയ്ക്ക് ഒഴുകി പാഴാകുന്നത് ഗുരുതരമായ അനാസ്ഥയാണെന്നും, അടിയന്തരമായി പൈപ്പ് അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.