Latest News From Kannur

അമൃത് ഭാരത് ട്രെയിനിന് കണ്ണൂരിൽ ഉജ്‌ജ്വല വരവേൽപ്പ് നൽകി.

0

കണ്ണൂർ: പുതുതായി കേരളത്തിന് അനുവദിച്ച 06329 നാഗർകോവിൽ – മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസ്സിന് നോർത്ത് മലബാർ റയിൽവേ പാസഞ്ചേർസ് കോ-ഓർഡിനേഷൻ കമ്മിറ്റി (എൻ.എം.ആർ.പി.സി) യുടെ നേതൃത്വത്തിൽ റെയിൽ യാത്രക്കാർ കണ്ണൂർ റെയിൽവേ സ്റ്റഷനിൽ ഗംഭീര സ്വീകരണം നൽകി. രാത്രി 9.50 ന് ട്രെയിൻ കണ്ണൂരിലെത്തി. മധുര പലഹാരങ്ങൾ നൽകിയും ഹാരമണിയിച്ചും യാത്രക്കാർ വരവേറ്റു. ചെന്നൈ സോൺ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് അംഗം അഡ്വ. റഷീദ് കവ്വായി,കണ്ണൂർ സ്റ്റേഷൻ മാനേജർ എസ്.സജിത്ത്കുമാർ,എൻ.എം.ആർ.പി.സി.ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ,കോ-ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല,റെയിൽവേ കൺസൾട്ടേറ്റീവ് അംഗം പി.വിജിത്ത്കുമാർ ,രാജു ചാൾസ് ,അഹമ്മദ് അഷറഫ് പാറക്കണ്ടി,ഗഫൂർ കാവിൻമൂല,പി.അഷറഫ്, കെ.മോഹനൻ , പി.കെ.വത്സരാജ്, സൗമി ഇസബൽ തുടങ്ങിയവർ നേതൃത്വം നൽകി. ട്രെയിൻ ദിനം പ്രതി സർവ്വീസ് നടത്തി കണ്ണപുരം,പഴയങ്ങാടി ,പയ്യന്നൂർ,കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചാൽ മാത്രമേ മലബാറിലെ യാത്രകാർക്ക് കാര്യമായ ഗുണം ചെയ്യുകയുള്ളുവെന്ന് എൻ.എം.ആർ.പി.സി.ഭാരവാഹികൾ പറഞ്ഞു.

Leave A Reply

Your email address will not be published.