പയ്യന്നൂർ :
സി.പി.എം അഴിമതിക്കും അക്രമത്തിനുമെതിരെ ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിൽ ഏകദിന സത്യഗ്രഹ സമരം നടത്തുന്നു.
30 ന് വെള്ളിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെ പയ്യന്നൂർ ബസ് സ്റ്റാൻ്റിലാണ് സത്യഗ്രഹ സമരം നടത്തുന്നത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ. സുധാകരൻ എം.പി. സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യും.