Latest News From Kannur

*ജനുവരി 30 ; പുസ്തക ചർച്ച മുപ്പത് വെള്ളിയാഴ്ച* 

0

പാനൂർ :

കെ.തായാട്ട് പഠന ഗവേഷണ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കെ.തായാട്ട് രചിച്ച ജനുവരി 30 എന്ന പുസ്തകത്തിനെക്കുറിക്കുന്ന അവലോകനം പാനൂർ ബസ് സ്റ്റാൻ്റിൽ, മഹാത്മജി രക്തസാക്ഷി ദിനമായ 30 ന് നടത്തും. വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് പുസ്തക ചർച്ച ആരംഭിക്കും. ഡോ. ശശിധരൻ കുനിയിലിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചർച്ചാ യോഗം എഴുത്തുകാരനും ചിന്തകനുമായ ചൂര്യയി ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥാവലോകനം സാഹിത്യകാരൻ രാജു കാട്ടുപുനം നിർവ്വഹിക്കും.

ജയപ്രകാശ് പാനൂർ , ബാബു സുരേന്ദ്രൻ മൊകേരി , അഡ്വ . അനിൽകുമാർ വയലബ്രോൻ , യാക്കൂബ് എലാങ്കോട് എന്നിവർ ചർച്ചയിൽ പങ്കെടുക്കും. കെ.കെ.ദിനേശൻ മാസ്റ്റർ സ്വാഗതവും സജീവ് ഒതയോത്ത് കൃതജ്ഞതയും പറയും.

Leave A Reply

Your email address will not be published.