Latest News From Kannur

*മാഹിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു*

0

മയ്യഴി ഭരണകൂടം റിപ്പബ്ലിക്ക് ദിനം വിപുലമായി ആഘോഷിച്ചു. മാഹി മൈതാനിയിൽ (പ്ലാസ് ദ് ആംസ്) റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ പതാക ഉയർത്തി. വർണാഭമായ സെറിമോണിയൽ പരേഡിൽ റീജ്യണൽ അഡ്മിനിസ്ട്രേറ്റർ

ഗാർഡ് ഓഫ് ഓണർ പരിശോധിച്ച് സല്യൂട്ട് സ്വീകരിച്ചു. പുതുച്ചേരി പൊലീസ്, ഇന്ത്യ റിസർവ് ബറ്റാലിയൻ, പുതുച്ചേരി ഹോം ഗാർഡ്‌സ്, എൻ.സി.സി, വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ എന്നിവർ പരേഡിൽ അണിനിരന്നു. രമേശ് പറമ്പത്ത് എം.എൽ.എ, മാഹി പോലീസ് സൂപ്രണ്ട് ഡോ. വിനയ്കുമാർ ഗാഡ്ഗെ IPS, മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, മുൻ എം.എൽ എ .ഡോ: വി.രാമചന്ദ്രൻ, മുൻസിപ്പൽ കമ്മീഷണർ കെ.പി.ശ്രീജിത്ത് തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സർക്കാർ മേഖലകളിലെ നിരവധി പേർ സംബന്ധിച്ചു. തുടർന്ന് വിവിധ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാ പരിപാടികളും ജവാഹർ നവോദയ വിദ്യാലയം വിദ്യാർഥികൾ ഒരുക്കിയ ബാൻഡ് മേളവും നടന്നു. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മികവ് തെളിയിച്ച വിദ്യാർത്ഥികളെ പരിപാടിയിൽ വെച്ച് അനുമോദിച്ചു. കലാപരിപാടികൾ അവതരിപ്പിച്ച വിദ്യാർത്ഥികൾക്ക് റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഉപഹാരം നൽകി. ടാഗോർ പാർക്കിലെ സ്വാതന്ത്ര്യസമരസേനാനി സ്മൃതി മണ്ഡപത്തിൽ വിശിഷ്ട വ്യക്തികൾ പുഷ്പാർച്ചനയും നടത്തി

Leave A Reply

Your email address will not be published.