മാഹി :
മാഹിയിലെ വീടുകളിൽ വൈദ്യുതി വകുപ്പ് സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ സ്വകാര്യ കമ്പനി ജീവനക്കാർ രംഗത്ത്. വിടുകളിൽ നിന്നു പ്രതിഷേധം ശക്തമായതോടെ പുതുച്ചേരിയിൽ മീറ്റർ സ്ഥാപിക്കാൻ സാധിച്ചിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിൽ മാഹിയിൽ പ്രാവർത്തികമാക്കാനുള്ള ശ്രമവുമായി ഇവർ രംഗത്ത് വന്നിരിക്കയാണ്. റീചാർജ് ചെയ്ത് ഉപയോഗിക്കുന്ന സിസ്റ്റമാണ് സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചിരിക്കുന്നത്. 500 രൂപയുടെ ചാർജ് ചെയ്താൽ ബാലൻസ് സീറോ ആയാൽ ഓട്ടോമാറ്റിക്കായി പവർ കട്ടാവും. പിന്നീട് റീചാർജ് ചെയ്താൽ മാത്രമേ പവർ പുന: സ്ഥാപിക്കുകയുള്ളൂ. എത്ര യൂണിറ്റ് ഉപയോഗിച്ചു എന്നോ യൂണിറ്റിന് എത്ര രൂപയാണ് എന്നോ അറിയാൻ പറ്റില്ല. ഇതിനെതിരെ മാഹിയിലും പ്രതിക്ഷേധം ശക്തമായിട്ടുണ്ട്. മീറ്റർ സ്ഥാപിക്കാൻ വരുമ്പോൾ നമ്മുടെ വീടുകളിൽ ഇത് ആവശ്യമില്ല എന്നു പറഞ് അവരെ തിരിച്ച് അയക്കാൻ പൊതുജനം തയ്യാറാവുകയാണ്. സർക്കാർ തരുന്ന സബ്സിഡി ഇല്ലാതാക്കി ഭീമമായ ഇലക്ട്രിസിറ്റി ബില്ല് വരാതിരിക്കാൻ പ്രതിഷേധം അനിവാര്യമാന്നെന്ന് നാട്ടുകാർ പറയുന്നു.