*സലാം പാപ്പിനിശ്ശേരി ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു;* *പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള തുടര്‍ച്ചയായ അംഗീകാരം*
ഷാർജ: യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ അഞ്ചാം ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുത്തു. മുന്‍ സമ്മേളനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തെ, പ്രവാസലോകത്ത് മലയാളികള്‍ക്കായി തുടര്‍ച്ചയായി നടത്തുന്ന നിസ്തുലമായ നിയമ-സാമൂഹ്യ സേവനങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ വീണ്ടും സഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.
കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ അദ്ദേഹം ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ (GPA) ചെയര്‍മാന്‍ കൂടിയാണ്. നിയമക്കുരുക്കില്‍ അകപ്പെടുന്നവര്‍ക്കും ജയിലില്‍ കഴിയുന്നവര്‍ക്കും സഹായമെത്തിക്കുന്നതില്‍ അദ്ദേഹം സജീവമായ സാന്നിധ്യമാണ്. ലോക കേരള സഭാംഗമെന്ന നിലയിലുള്ള തന്റെ മുന്‍പരിചയം പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ കേരള സര്‍ക്കാരിന് മുന്നില്‍ കൂടുതല്‍ ഫലപ്രദമായി അവതരിപ്പിക്കാനും അവര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കാനും സഹായകമാകും.