പുതുച്ചേരി സർക്കാർ കലാ സാംസ്‌കാരിക വകുപ്പ് 2025-26 വർഷത്തെ കലൈമാമണി പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. സാഹിത്യം, സംഗീതം, നാടകം, നൃത്തം, ലളിതകല, നാടോടി കല, ശില്പ ചാതുരി, പ്രസംഗ ചാതുരി (സാഹിത്യം), ഫോട്ടോഗ്രാഫി, സിനിമ, ഡോക്യുമെൻ്ററി സിനിമ എന്നീ ഇനങ്ങളിലാണ് പുരസ്കാരങ്ങൾ. പുതുച്ചേരി സംസ്ഥാനത്തെ സ്ഥിര താമസക്കാരായ 30 വയസ്സിനു മേൽ പ്രായമുള്ള പ്രഗത്ഭ കലാകാരന്മാർക്ക് അപേക്ഷിക്കാം. മാഹി ചീഫ് എഡ്യൂക്കേഷണൽ ഓഫീസിൽ നിന്ന് നേരിട്ടോ art.py.gov.in എന്ന വെബ്സൈറ്റിൽ നിന്നോ ലഭ്യമാകുന്ന അപേക്ഷാ ഫോറം ആവശ്യമായ രേഖകൾ സഹിതം 2026 ഫിബ്രവരി 4 നു മുൻമ്പായി മാഹി ചീഫ് എഡ്യൂക്കേഷണൽ ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.