മാഹി: മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് പാതയിൽ ചെങ്കല്ല് കയറ്റി പോകുകയായിരുന്ന മിനി ലോറിക്ക് തീപ്പിടിച്ചു.ഇന്ന് രാവിലെ 6.45 ഓടെയാണ് സംഭവം – തലശ്ശേരി ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി അഴിയൂരിലെത്തിയപ്പോഴാണ് എഞ്ചിൻ കാബിനിൽ നിന്ന് പുക ഉയരുന്നത് ഡൈവറുടെ ശ്രദ്ധയിൽ പെട്ടത്.
ഡ്രൈവർ സംഭവ സ്ഥലത്ത് തന്നെ ലോറി നിറുത്തി ചാടി ഇറങ്ങിയതിനാൽ അപകടത്തിൽപ്പെട്ടില്ല – മാഹി അഗ്നിശമന സേനയെ വിവരമറിയച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ രതീഷ് കുമാറിൻ്റെ നേതൃത്വത്തിലെത്തിയ ഫയർ ഫോഴ്സ് സംഘം തീ ആളിപ്പടരുന്നതിന് മുൻപെ നിയന്ത്രണ വിധേയമാക്കി. – വടകരയിൽ നിന്നും രണ്ട് അഗ്നിശമന സേനയുടെ രണ്ട് യുനിറ്റും എത്തിയിരുന്നു – അപ്പോഴേക്കും തീ കെടുത്തിയിരുന്നു.ലോറിയുടെ എഞ്ചിൻ കാബിൻ പൂർണ്ണമായും കത്തിയ നിലയിലായി. പാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കത്തിയ ലോറിയിലെ കല്ല് മറ്റൊരു ലോറിയിൽ കയറ്റി ഗതാഗതം സുഗമമാക്കി.