പുതുതായി സർവ്വിസ് ആരംഭിച്ച നാഗർകോവിൽ- മംഗലാപുരം ജംഗ്ഷൻ അമൃത ഭാരത് എക്സ്പ്രസ്സിനു തലശ്ശേരിയിൽ സ്വീകരണം നൽകി.
പുതുതായി സർവ്വിസ് ആരംഭിച്ച നാഗർകോവിൽ- മംഗലാപുരം ജംഗ്ഷൻ അമൃത ഭാരത് എക്സ്പ്രസ്സിനു തലശ്ശേരിയിൽ സ്വീകരണം നൽകി.
തലശ്ശേരി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനാണ് സ്വീകരണം ഒരുക്കിയത്.
റവ:ഫാദർ.ഡോ.ജി.എസ്സ്.ഫ്രാൻസിസ്സ്,എ.പി. രവീന്ദ്രൻ എന്നിവർ ലോക്കോ പയലറ്റുമാർക്ക് ബൊക്കെ നൽകി സ്വീകരിച്ചു.ആർ.പി.എഫ്.സബ് ഇൻസ്പെക്ടർ കെ.വി മനോജ് കുമാർ, ഡോ.എൻ.സാജൻ,ഗിരീഷ് കുമാർ മക്രേരി,ശശികുമാർ കല്ലിഡുംബിൽ,അജയകുമാർ,വിക്ടർ തുടങ്ങിയവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.