കടവത്തൂർ: കേരള നദ് വത്തുല്‍ മുജാഹിദ്ദീന്‍ കടവത്തൂര്‍ ഏരിയകമ്മിറ്റിയുടെയും പോഷക ഘടകങ്ങളുടെയും സംഘടനാ ഓഫീസും , മതാധ്യാപനങ്ങള്‍ക്കും വിവിധ മത്സരപരീക്ഷാപരിശീലനങ്ങള്‍ക്കുമായുളളഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം കെ എൻ എം സംസ്ഥാന സെക്രട്ടറി എം ടി മനാഫ് മാസ്റ്റർ നിർവ്വഹിച്ചു. ഏരിയാ പ്രസിഡണ്ട് കെ കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു.
കെ എൻ എം സംസ്ഥാന സെക്രട്ടറി അബ്ദുൽ സലാം മുട്ടിൽ, ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡണ്ട് റാഫി പേരാമ്പ്ര വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. സംസ്ഥാന മത്സരങ്ങളിൽ വിജയികളായവർക്ക് കെ എൻ എം വയനാട് ജില്ലാ ട്രഷറർ അബ്ദുൽ ഹക്കീം കളത്തിൽ സമ്മാനം വിതരണം ചെയ്തു.കെ എൻ എം ജില്ലാ സെക്രട്ടറി ഡോ. അബ്ദുൽ ജലീൽ ഒതായി, എം ജി എം സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫ. കെ കെ മറിയം അൻവാരിയ്യ, ഐ എസ് എം പാനൂർ മണ്ഡലം സെക്രട്ടറി ഇസ്മായിൽ ചമ്പാട്, ഐ ജി എം പാനൂർ മണ്ഡലം സെക്രട്ടറി ഫഹ്മിദ അബ്ബാസ്, ജനറൽ കൺവീനർ വി മൊയ്തു സുല്ലമി, റമീസ് പാറാൽ, ആർ അബ്ദുൽ ഖാദർ സുല്ലമി, എൻ കെ ഉമ്മർ, മഹറൂഫ് കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post